കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 130 ഓളം പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് ഗേൾസ് ഹൈസ്കൂളിന് സമീപം ആണ് സ്ഫോടനം ഉണ്ടായത്.
അച്ചിൻ ജില്ലാ പോലീസ് മേധാവിയുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവരാണ് മരിച്ചവരിൽ അധികവും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാം എന്നാണ് നിഗമനം.
Post Your Comments