കേരള പോലീസിന്റെ തലപ്പത്തിരിക്കുന്ന ലോക്നാഥ് ബെഹ്റ സിബിഐ, എൻഐഎ എന്നിവയിൽ ഒക്കെ പ്രവർത്തിച്ച് മികച്ച ഉദ്യോഗസ്ഥൻ എന്ന പേര് കേട്ടയാളാണ്. പക്ഷെ കേരളത്തിൽ അദ്ദേഹത്തിന്റെ സർവീസിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നവർ ഏറെയാണ്. എന്നാൽ ലോക്നാഥ് ബെഹ്റ അന്വേഷിച്ച രാജ്യത്തെ ഞെട്ടിച്ച 10 കേസുകളെ കുറിച്ച് പറയുകയാണ് മാധ്യമ പ്രവർത്തകയായ സുനിത ദേവ്ദാസ്.
മുംബൈ ഭീകരാക്രമണം തുടങ്ങിയ അന്വേഷണങ്ങൾക്ക് രാഷ്ട്രപതിയിൽ നിന്നും മെഡൽ വരെ നേടിയ ബെഹ്റ എന്തുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്ന് ചോദിക്കുകയാണ് സുനിത. വിമര്‍ശകരെ പോലും ഞെട്ടിപ്പിക്കുന്ന സര്‍വ്വീസ് ഹിസ്റ്ററിയുള്ളയാളാണ് ബഹ്റയെന്നും സുനിത തന്റെ പോസ്റ്റിൽ പറയുന്നു.
സുനിത ദേവ്ദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
കേരള ഡി ജി പി ആയപ്പോൾ ലോക്നാഥ് ബഹ്റക്ക് എന്ത് പറ്റി ?
സി.ബി.ഐ, ദേശീയ സുരക്ഷാ ഏജന്‍സി എന്‍.ഐ.എ എന്നിവയിൽ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ് ബെഹ്റ. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ല്‍ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു.
ബെഹ്റ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ കേസുകൾ
1 . 1999ല്‍ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊല
2 . ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യയുടെ കൊല
3 . 1992ലെ ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസിന്റെ മേല്‍നോട്ട ചുമതല
4 . ഡേവിഡ് കോള്മാന് ഹെഡ്ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലേക്ക് ഇന്ത്യ അയച്ചു
5 . സൈബര്‍ ലോകത്ത് തീവ്രവാദികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി
6 . ഇന്ത്യയിലെ തീവ്രവാദികള്‍ക്ക് പണം ഒഴുകുന്ന വഴികൾ കണ്ടെത്തി
7 . ഖാണ്ഡഹാര്‍ വിമാന റാഞ്ചല്‍
8 . അമേരിക്കന്‍ അന്വേഷണ രീതിയുടെ സാധ്യതകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
9 . പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ചു
10 .കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സൈബര്‍ ക്രൈമിലും ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കി.
ഇതിനൊപ്പം വലിയൊരു വിവാദ പരാമർശവും ബഹ്റയുടേതായുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്കര്‍ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എന്‍ഐഎ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞതാണ് ആ വിവാദ പരാമർശം.
അങ്ങനെയാണ് ബഹ്റക്ക് സംഘപരിവാർ രാഷ്ട്രീയചായ്വ് രാഷ്ട്രീയ ലോകം ആരോപിക്കാൻ തുടങ്ങിയത്.
വിമര്‍ശകരെ പോലും ഞെട്ടിപ്പിക്കുന്ന സര്‍വ്വീസ് ഹിസ്റ്ററിയുള്ള ബഹ്റക്ക് എന്താണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ് ചെയ്യാൻ മടി ? തീവ്രവാദികളെ പോലും ഭയമില്ലാത്ത ബെഹ്റ എന്തിനാണ് ഫ്രാങ്കോയെ ഭയക്കുന്നത് ?
ഫ്രാങ്കോയെ അടിയന്തിരമായി അറസ്റ്റ് ചെയ്യാൻ സർക്കാർ ബഹ്റക്ക് ഉത്തരവ് നൽകണം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നേരത്തെ.
Sunitha Devadas
Post Your Comments