Latest NewsKeralaNews

‘ക്രിസ്തുവിൻറെ മണവാട്ടിയായ കന്യാസ്ത്രീയെയും കൊണ്ട് മുങ്ങി, പൊങ്ങിയെങ്കിലും കന്യാസ്ത്രീയെ കണ്ടവരാരുമില്ല’: വൈറൽ പോസ്റ്റ്

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​ നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ക്രിസ്തുവിൻറെ മണവാട്ടിയായ കന്യാസ്ത്രീയെയും കൊണ്ട് മുങ്ങി ഒടുവിൽ പൊങ്ങിയെങ്കിലും കന്യാസ്ത്രീയെ കണ്ടവരാരുമില്ലെന്ന് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. കേരളത്തിലെ സകല സാംസ്കാരിക നായകന്മാർക്കിട്ടുവരെ പണികൊടുത്ത,സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കണ്ടേയെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്ന മോന്‍സണ്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. പിന്നീട് നാടുവിട്ടു, ധനികനായ തിരിച്ചുവന്നു. ഈ വരവിനു ശേഷമായിരുന്നു ഇയാളുടെ തട്ടിപ്പ് പദ്ധതി വേരുപിടിച്ചത്. സംഭവത്തിൽ ഇയാൾ പരിഹസിച്ച് തമ്പി ആന്റണി.

തമ്പി ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആരോ ഒരാൾ. മോൻസി മാവുങ്കൽ എന്നാ ശരിക്കുക്കുള്ള പേര് എന്നുപറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ. വിസാപോലുമില്ലാതെ ജർമനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടർന്നു പന്തലിച്ച വ്യവസായ സാബ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡിക്ടറേറ്റ്! ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്റ്ലിയും, റോൾസ് റോയിസുൾപ്പെടെ ആഡംബരകാറുകളുടെ ശേഖരം, ടിപ്പു സുൽത്താൻറെ സിംഹാസനം! അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാഷാൽ ടിപ്പു സുൽത്താൻ മാത്രമേയുള്ളു! കോവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാൻ പറ്റിയില്ല. അതുകൊണ്ട് അതിൽ ഇരുന്നൊരു ഫോട്ടോപടം പിടിക്കാനുള്ള അവസരം കിട്ടിയില്ല . അതിൽ പ്രവാസികൾക്കിത്തിരി വിഷമമുണ്ടു കേട്ടോ.

Also Read:‘ചക്കാന്നു പറയുമ്പോ മാങ്ങാന്നു കേട്ടിട്ട് തേങ്ങ എന്ന് എഴുതുന്നു’: ബാലയുടെ കിളിപോയോ എന്ന് ആരാധകർ, വിമർശനം

ഇനി അൽപ്പം ചരിത്രം : നല്ലപ്രായത്തിൽ കൃസ്തുവിൻറെ മണവാട്ടിയായ കന്യസ്ത്രിയെയുംകൊണ്ടൊരു മുങ്ങൽ. ശ്വാസംമുട്ടിയപ്പോൾ പൊങ്ങിയെങ്കിലും കന്യസ്ത്രിയെ കണ്ടവരാരുമില്ല. പൊങ്ങിയ ഉടൻതന്നെ ഒന്നരക്കോടി മുടക്കി പള്ളിപെരുനാൾ അങ്ങനെ മാതാവിൻറെയും, മെത്രാന്മാരുടെയും കൈമുത്തി അനുഗ്രഹം കിട്ടിയ, റോമൻ കത്തോലിക്കൻ കുഞ്ഞാട്. പുരാവസ്തു ശേഖരണം.. ! ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി,യൂദാസിന്റെ വെള്ളിക്കാശ്,നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞു ,കാനായിലെ കല്ല്യാണത്തിന് കർത്താവു വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാൻറെ ഗദയും കണ്ടിട്ടുള്ളവരുണ്ട്! ആളു മതേതരനാണെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവുവല്ലതും വേണോ ?

പോലീസ് ഓഫിസർന്മാരുൾപ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്തു ഗവേഷകൻ, മോട്ടിവേഷണൽ സ്പീക്കർ, ആദുര സേവനം, സംരംഭകൻ ..അങ്ങെനെ എണ്ണിയാൽ തീരില്ല. ദുഷ്ടന്മാരെ പനപോലെ വളർത്തുമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളർന്നാൽ, ആദ്യം പാരവെക്കും പിന്നെ കോടാലിവെക്കും . കൃപാസനം പാത്രംകാണിച്ചു വിശ്വാസികളെ പറ്റിക്കുന്ന അച്ചന്മാരും. നേർച്ച കാഴ്ചകൾക്കും കതിനാവെടിക്കുവരെ വെടിവഴിപാട് എന്ന ഓമനപ്പേരിട്ടു കാശുണ്ടാക്കുന്ന മതപുരോഹിതന്മാരും, അമ്പലക്കമ്മറ്റിക്കാരും ഇതൊക്കെത്തന്നെയല്ലേ ചെയുന്നത്. പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാൻ എന്തും സഹിച്ചു റെഡിയായി നിൽക്കുന്ന സാക്ഷരകേരകളീയരെ സമ്മതിച്ചു! സിനിമാനടൻകൂടിയായ മാവുങ്കലിനിനി ഫാൻക്ലബ്ബും വരുന്നെന്നു കേട്ടു .ഇനിയിപ്പം അസൂയപെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. അങ്ങനെ കേരളത്തിലെ സകല സാംസ്കാരിക നായകന്മാർക്കിട്ടുവരെ പണികൊടുത്ത,സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ ? പുണ്യാളനുംകൂടി ആയതുകൊണ്ട് പദ്മഭൂഷൺ കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button