ക്രിസ്തുവിനെ ഒറ്റിയ യൂദാസിൻ്റെ വെള്ളിക്കാശ് മുതൽ ടിപ്പുവിൻ്റെ സിംഹാസനം വരെ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് പ്രമുഖരെ പറ്റിച്ച മോണ്‍സൺ മാവുങ്കലിന്റെ ‘തട്ടിപ്പ് കഥകൾ’ എത്ര കൃത്യമെന്ന വിലയിരുത്തലുമായി സോഷ്യൽ മീഡിയ. ഡിജിപി മുതൽ രാഷ്ട്രീയ നേതാക്കളെ വരെ സംശയത്തിന്റെ തെല്ല് അംശം പോലുമില്ലാതെ പറ്റിക്കാൻ സാധിച്ച മോണ്‍സൺ മാവുങ്കലിനെ പരിഹസിച്ചും പുകഴ്ത്തിയും സോഷ്യൽ മീഡിയ. മലയാളി പോഴന്മാരെ ഹോൾസെയിലായും റോയലായും വലിപ്പിച്ച വലിയ തന്തയ്ക്ക് സാഷ്ടാംഗ പ്രണാമം എന്ന് പുകഴ്ത്തുന്നവരും ഉണ്ട്.
കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയ അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വിഷയത്തെ പരിഹസിച്ച് കമന്റുകൾ. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കള്ളനെ തിരിച്ചറിയാതെ, കൂടെ നിന്നുവന്ന പരിഹാസവും ഉയരുന്നത്. സംഭവത്തിൽ അനിൽ അക്ഷരശ്രീയെന്ന യുവാവ് എഴുതിയ പോസ്റ്റ് വൈറലാകുന്നു.
യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശ്രീകൃഷ്ണന്റെ വെണ്ണക്കിണ്ണം.ഗണപതി എഴുതിയ മഹാഭാരതം താളിയോല. മുഹമ്മദു നബി നിർമ്മിച്ച മൺവിളക്ക്. ആദാമിൻ്റെ അണ്ട്രയർ തുടങ്ങി … ടിപ്പുവിൻ്റെ സിംഹാസനം വരെ. ചെന്നു കണ്ട് സമ്മതിച്ചു കൊടുക്കാൻ ഡി ജി പി മുതൽ ബ്ലോഗേട്ടനും ശ്രീനിവാസനും തുടങ്ങി കേസുദാരൻ വരെ.ചെയ്തവൻ്റെ പേരാണ് പൊളി, ഡോ. മോൻസൺ മാവുങ്കൽ.നീ മോനും സണ്ണും ഒരുമിച്ചു ചേർന്നവനല്ലെടാ … തന്തയാണ് തന്ത ! മലയാളി പോഴന്മാരെ ഹോൾസെയിലായും റോയലായും വലിപ്പിച്ച വലിയ തന്ത ! ഗുരോ …. ! സാഷ്ടാംഗ പ്രണാമം
Post Your Comments