തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിപ്പ് തുടരുന്നു. ഇന്ധന വില നിയന്ത്രണ വിധേയമാക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാനത്ത് ഇനിയും ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്താക്കി. അധിക നികുതി വരുമാനമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
നേരത്തെ സര്‍ക്കാര്‍ ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോള്‍ പ്രതിവര്‍ഷം നഷ്ടമുണ്ടായത് 500 കോടിയുടേതാണെന്നും ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു. രണ്ട് രൂപ കുറച്ചാല്‍ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു വിശദീകരണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
Post Your Comments