നോയിഡ: ഗർഭിണിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ സംഭവത്തിൽ അയൽക്കാരായ ദമ്പതികൾ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ നോയിഡയിലാണ് കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപാണ് യുവതി വിവാഹിതയായത്. പ്രതികളായ ദമ്പതികളും യുവതിയും ഒരേ കെട്ടിടത്തിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. യുവതിയുടെ പക്കൽ പണവും സ്വർണ്ണവും ഉണ്ടെന്നു മനസിലാക്കിയ ദമ്പതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: യു.പി. ക്രൂരപീഡനങ്ങയുടെ മണ്ണ് : ഗർഭിണിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ദമ്പതികൾ യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇവരുടെ സ്വർണാഭരണങ്ങൾ കവർന്നു ശേഷം ഇതേ പെട്ടിയിൽ തന്നെ യുവതിയുടെ മൃതദേശം ആക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു. അന്വേഷണത്തിന്റെ തുടക്കത്തിൽ ഭർത്താവിനെ സംശയിച്ചിരുന്നെങ്കിലും ഒടുവിൽ പ്രതികളായ ദമ്പതികൾ പിടിയിലാകുകയായിരുന്നു.
Post Your Comments