Latest NewsInternational

സാഹസികത നിറഞ്ഞ മലനിരകളിലൂടെയുളള ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ മറക്കാതിരുന്ന അമ്മ

അപകടം നിറഞ്ഞതും സാഹസികതയേറിയതുമായ ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മാറോടണച്ച്

മലനിരകളിലൂടെ അപകടം നിറഞ്ഞതും സാഹസികതയേറിയതുമായ ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടാന്‍ മറന്നുപോകാതിരുന്ന ഒരമ്മ. സോഫി പവര്‍ എന്ന 36 വയസുള്ള ബ്രീട്ടീഷ് വനിതയാണ് തന്റെ മൂന്ന് മാസം മാത്രം പ്രായമായ കോര്‍മാകിനെ ഓട്ടക്കിതച്ചിലിനിടയിലും മുലയൂട്ടിയത്.

അള്‍ട്രാ ട്രയില്‍ ഓഫ് മോണ്ട് ബ്ലാങ്ക് (യു.റ്റി.എം.ബി) എന്ന 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റയിലിലാണ് സോഫി അവളുടെ കുഞ്ഞിനെ മുലയൂട്ടിയത്. 43 മണിക്കൂര്‍ കൊണ്ട് സോഫി കാഠിന്യമേറിയ മലനിരകളിലൂടെ 170 താണ്ടി റൈസ് പൂര്‍ത്തിയാക്കി.

വളരെ പ്രാധാന്യമേറിയ പ്രശസ്തമായ ഈ മല്‍സരത്തിനിടയിലും തന്റെ കുഞ്ഞിന് മാതൃത്വത്താല്‍ പൊതിഞ്ഞ മാധുര്യം ചൊരിഞ്ഞ്
നല്‍കി അമ്മയുടെ നിരുപാധികമായ സ്നേഹത്തിന്റെ ആഴത്തിന് അതിര്‍വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സമൂഹത്തിന് മാതൃത്വത്തിന്റെ വിലയെന്തെന്നുള്ള സന്ദേശം പകര്‍ന്ന് നല്‍കിയിരിക്കുകയാണ് സോഫി പവര്‍.

Read Also: സെപ്റ്റംബർ മാസം ജനിച്ച പെൺകുട്ടികൾ ഭാഗ്യമോ ?

14 വര്‍ഷങ്ങള്‍ക്ക് മുമ്പ് റൈസില്‍ പങ്കെടുക്കുന്നതിനുള്ള ആഗ്രഹം അധികൃതരോട് സോഫി പങ്കുവെച്ചിരുന്നു എന്നാല്‍ ആ സമയം മൂത്ത കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കുന്ന സമയമായതിനാല്‍ അവസരം ലഭിച്ചില്ലെന്ന് സോഫി പറയുന്നു. പിന്നെ നാളുകള്‍ക്ക് ശേഷം കോര്‍മാകിന് ജന്മം നല്‍കിയ ശേഷമാണ് തന്റെ ഈ ആഗ്രഹത്തിന് പൂര്‍ത്തീകരണമായതെന്ന് 170 കി.മി താണ്ടിയ ശേഷം സോഫി വ്യക്തമാക്കുന്നു.

മാതൃത്വം നിറഞ്ഞ് ഈ റൈസിങ്ങിലൂടെ തനിക്ക് മറ്റൊരു അനുഭൂതിയാണ് കൈവന്നതെന്നും ഇതുപോലെയുള്ള സ്പെഷിലായിട്ടുള്ള റൈസുകളില്‍ അവര്‍ ഇനിയും പങ്കെടുക്കുമെന്നും പറയുമ്പോള്‍ റൈസിങ്ങിനോടുളള പ്രിയം അവരുടെ കണ്ണുകളില്‍ കാണുന്നുണ്ടായിരുന്നു. ഒപ്പം നിറവാര്‍ന്ന മാതൃ സ്നേഹത്തിന്റെ വറ്റാത്ത ഉറവ അവരുടെ ഹൃദയത്തില്‍ അപ്പോഴും തുടിച്ചുകൊണ്ടിരുന്നു.

Read Also: മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ‘മാനവ സുരക്ഷ’ നിയമത്തിന് മുന്നിലെങ്കിലും ജനങ്ങള്‍ തുല്യരായിരുന്നെങ്കില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button