NattuvarthaLatest News

ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ കറിക്കത്തി…ദുരൂഹതകള്‍ ഇങ്ങനെ

കാസര്‍കോഡ്: ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ചിറ്റാരിക്കാല്‍ പാറയ്ക്കല്‍ വര്‍ഗ്ഗീസ്( 65)നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുറത്തിറങ്ങി ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വര്‍ഗീസിനെ തിരഞ്ഞെത്തിയ ഭാര്യ ഗ്രേസിയാണ് കഴുത്തില്‍ രക്തം വാര്‍ന്ന നിലയില്‍ ഭര്‍ത്താവിനെ കണ്ടത്.

കറിക്കത്തി കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. രക്തം ഛര്‍ദ്ദിക്കുകയാണെന്നാണ് ആദ്യം കരുതി. പിന്നീടാണ് കഴുത്തില്‍ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയില്‍ പെട്ടത്. വീടിന്റെ പടിയിലായിരുന്നു വര്‍ഗീസ് കിടന്നത്. ഇവിടെ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. വര്‍ഗീസ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു.

Also Read : ഭാര്യയുടെ ദുരൂഹ മരണം: സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയക്കാൻ തുടങ്ങിയ യുവാവിനെ കുടുക്കി മക്കളുടെ മൊഴി

ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ചുമട്ടുതൊഴിലാളിയായിരുന്നു വര്‍ഗീസ്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഡോഗ് സ്‌ക്വഡെത്തി പരിശോധന നടത്തിയിരുന്നു. വീടും മുറിയും വിട്ട് പോലീസ് നായ പുറത്തേയ്ക്ക് പോയിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button