രാവിലെ കാണുന്ന കണിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദിവസത്തെ വിജയവും പരാജയവും തീരുമാനിക്കുന്നത് എന്ന് പഴയ ആളുകള്‍ പറയാറുണ്ട്. പണം സമ്പാദിക്കണം, ഇഷ്ടം പോലെ ജീവിക്കണം ഇതൊക്കെ മിക്കവരുടെയും ആഗ്രഹങ്ങള്‍ ആണ് .എന്നാല്‍ വിചാരിക്കുന്ന പോലെ ധനം സമ്പാദിക്കാന്‍ എല്ലാവര്‍ക്കും കഴിയാറില്ല. ഒരു ഭവനത്തില്‍ ധനം സൂക്ഷിക്കുന്നത് ശരിയായ ദിക്കുകളിലല്ലെങ്കില്‍ പണം പറന്നുപോകുന്നപോലെ നഷ്ടപ്പെടും. ചിലവ് നിയന്ത്രിക്കാനാകാതെ വരാം. എന്നാല്‍ വീട്ടില്‍ സമ്പത്ത് വരാന്‍ കുറേ വഴികളുണ്ട്.
എഴുന്നേറ്റ ശേഷം ഇരുകാലുകളും ഭൂമിയില്‍ മുട്ടിച്ചു വച്ച് ഭൂമി വന്ദനം നടത്തണം. ഇതും ഐശ്വര്യത്തിന് കാരണമാകും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കു വയറു നിറച്ച് ഭക്ഷണം കൊടുക്കുന്നതും ഐശ്വര്യത്തിനിടയാക്കും. ദിവസവും എഴുന്നേറ്റ ഉടനെ ഒരു രൂപ നാണയം മാറ്റി വയ്ക്കുന്നതും ഐശ്വര്യവും സമ്പത്തും ഉണ്ടാക്കും എന്നാണത്രേ വിശ്വാസം. ലക്ഷ്മിദേവിയുടെ കടാക്ഷം ഉള്ളം കയ്യില്‍ ഉണ്ടെന്നാണു വിശ്വാസം.
അതുകൊണ്ടു തന്നെ എഴുന്നേറ്റ ഉടനെ ഉള്ളംകൈയില്‍ നോക്കി എഴുന്നേല്‍ക്കുന്നതു ഐശ്വര്യം വര്‍ദ്ധിക്കാന്‍ ഇടയാക്കും. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ എളുപ്പത്തില്‍ സമ്പന്നനാകാന്‍ സാധിക്കും. ഉള്ളം കൈയില്‍ നോക്കിയ ശേഷം മാത്രമേ കിടക്ക മടക്കി വൃത്തിയാക്കാവു എന്നു പറയുന്നു. കിടക്കമടക്കാതെ ഇടുന്നതു ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടാക്കുമെന്നും പറയുന്നു.
Post Your Comments