ന്യൂ ഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി. പഴയ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ മുദ്രാവാക്യവുമായാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുക. “അജയ്യ ഭാരതം, അടല്‍ ബിജെപി. ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി” എന്ന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു. അടല്‍ ബിഹാരി വാജ്പേയുടെ ഒാര്‍മ്മകളുടെ അനുകൂല്യം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ മുദ്രവാക്യം.
2014 ല്‍ ഇത്തരം തിളക്കമാർന്ന മുദ്രാവാക്യങ്ങളിലൂടെ വോട്ട് നേടിയാണ് മോദി അധികാരത്തിലെത്തിയത്. ഈ ആത്‌മവിശ്വാസത്തിലാണ് ഇത്തവണയും പുതിയ മുദ്രവാക്യത്തിന്റെ പിറവി. അമിത് ഷായുടെ നേതൃത്വത്തിലായിരിക്കും 2019ലെ തിരഞ്ഞെടുപ്പ് നേരിടുക. സംഘടനാ തിരഞ്ഞെടുപ്പ് തന്നെ അതിനായി നീട്ടി വെച്ചു.
2014 ല്‍ നേടിയതിനേക്കാള്‍ വലിയ വിജയവുമായി 2019ല്‍ ബിജെപി അധികാരം നില നിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് അമിത്‌ഷാ. മോദിയുടെ പ്രതിച്ഛായ, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍, നയിക്കാന്‍ ആളില്ലാത്ത പ്രതിപക്ഷനിരയുടെ ദൗര്‍ബല്യങ്ങള്‍ എന്നിവയായിരിക്കും പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ ആയുധം.
Post Your Comments