Latest NewsGulf

2018 ആഗസ്റ്റ് ഒന്നിനു ശേഷം അനധികൃതമായി യു.എ.ഇയില്‍ പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പ് അനുവദിയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രാലയം

ഷാര്‍ജ : 2018 ആഗസ്റ്റ് ഒന്നിനു ശേഷം അനധികൃതമായി യു.എ.ഇയില്‍ പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പ് അനുവദിയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ക്കാണ് ഈ നിയമം ബാധകമാകുക..

വിദേശകാര്യ ഫെഡറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് റഖന്‍ അല്‍ റഷീദി പുതിയ ഉത്തരവ് സംബന്ധിച്ച് ഷാര്‍ജയിലും പരിസര പ്രദേശങ്ങളിലും അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി.

read also : യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

ഷാര്‍ജ എമിഗ്രേഷന്‍ ഓഫീസിന്റെ മറ്റു സെന്ററുകളില്‍ ഈ കാലയളവിവില്‍ പൊതുമാപ്പ് തേടി എത്തുന്നവരുടെ കണക്കെടുപ്പ് തുടങ്ങി. മാത്രമല്ല ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ എക്‌സിറ്റ് വിസ എടുത്ത് എത്രയം പെട്ടെന്ന് സ്വദേശത്തേയ്ക്ക് മടങ്ങേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം ഇത്തരക്കാരെ കണ്ടുപിടിച്ച് വലിയ തുക പിഴ അടയ്ക്കാനും നാടുകടത്തലിനും വിധേയമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button