UAELatest News

ദുബായിയില്‍ യുവതിയുടെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ഇതില്‍ ഒരു കാറില്‍ കുറേ നേരം യാത്ര ചെയ്തിരുന്നു എന്ന് ഡയാന പറഞ്ഞതോടെ ഈ കാര്‍ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.

ദുബായ്: ദുബായിയിലെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ടും പണവും നഷ്ടമായി. വിനോദ സഞ്ചാരത്തിന് ദുബായിയില്‍ ഒറ്റയ്‌ക്കെത്തിയ അമേരിക്കന്‍ സ്വദേശി ഡയാന മേരി ഇര്‍വിന്റെ പേഴ്‌സാണ് നഷ്ടമായത്. പേഴ്സ് നഷ്ടപ്പെട്ടതോടെ പണവും, പാസ്പോര്‍ട്ടും, കാര്‍ഡുകളെല്ലാം ഡയാനയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ഇതോടെയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഡയാന ദുബായ് പൊലീസിനെ വിളിക്കുകയായിരുന്നു.

ഡയാന പോയ വഴികള്‍, ഭക്ഷണം കഴിച്ച ഹോട്ടല്‍. യാത്ര ചെയ്ത വാഹനം തുടങ്ങി ഒന്ന് പോലും വിടാതെ പൊലീസ് അന്വേഷിച്ചു. ഇതില്‍ ഒരു കാറില്‍ കുറേ നേരം യാത്ര ചെയ്തിരുന്നു എന്ന് ഡയാന പറഞ്ഞതോടെ ഈ കാര്‍ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. കാര്‍ കണ്ടെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

Also Read : വ്യാജ ബ്രാന്‍ഡുകളുടെ വിതരണം; ദുബായിയില്‍ 5,000 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടി

ഒടുവില്‍ അര്‍മാനി ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം അവിടെ നടത്തിയ തിരച്ചിലില്‍ പേഴ്സ് കണ്ടെടുക്കുകയായിരുന്നു. അതിലുണ്ടായിരുന്ന സാധനങ്ങള്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. പേഴ്‌സ് കിട്ടിയതോടെ ഡയാന ന്നെ സഹായിച്ച പോലീസീസുകാര്‍ക്കെല്ലാം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button