ദുബായ് : ഒരുമാസംകൊണ്ട് ദുബായിൽ പൊതുമാപ്പിന് അപേക്ഷിച്ചത് 32,800 പേര്‍. 25,000 പുതിയ വിസ അനുവദിച്ച് കഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിൽ അമർ സെന്ററുകൾ വഴി 2,344 വിസകളാണ് റദ്ദാക്കിയത്. 2,916 പേരുടെ വിസ പുതുക്കുകയും ചെയ്തു. യു.എ.ഇ. മന്ത്രിസഭായോഗത്തിന്റെ പ്രഖ്യാപനം അനുസരിച്ച് യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരുവർഷത്തെ താമസ വിസ പിഴയില്ലാതെ അനുവദിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ. മേധാവി വ്യക്തമാക്കി.
Read also:സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; ഹര്‍ത്താല്‍ തുടങ്ങും ബസിനെതിരെ ആക്രമണം
താമസരേഖകൾ കൃത്യമാക്കാൻ പിഴയില്ലാതെ 521 ദിർഹം ഫീസായി അടയ്ക്കുകയാണ് പൊതുമാപ്പിനപേക്ഷിക്കുന്നവർ ചെയ്യേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു. നടപടികൾ എളുപ്പത്തിലും വേഗത്തിലും ആക്കാനുള്ള സംവിധാനങ്ങൾ അമർ സെന്ററുകളിൽ സജ്ജമാണെന്നും മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാറി അറിയിച്ചു. താമസരേഖകൾ ശരിയാക്കിയവർക്ക് ജോലി അന്വേഷിക്കാൻ ആറ് മാസത്തെ വിസയ്ക്ക് അപേക്ഷിക്കാം.
Post Your Comments