ന്യൂഡൽഹി: ഉറച്ച നിലപാടുമായി ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും കടന്നാക്രമിച്ച് താരമാകുന്ന ചര്‍ച്ചകളിലെ പുലി പി സി ജോർജ് റിപ്പബ്ലിക് ടി വിയിൽ ചർച്ചക്ക് പോയി ആകെ കുടുങ്ങി. ഇംഗ്ളീഷിലെ പ്രശ്നങ്ങളായിരുന്നില്ല ഇതിന് കാരണം. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെ കടന്നാക്രമിച്ച് കൃത്യമായി വാദങ്ങള്‍ വാര്‍ത്താ അവതാരിക മുൻപോട്ട് വച്ചു. ഇതിലാണ് പിസി പെട്ടു പോയത്.റേപ്പിന് ഇരായായ സ്ത്രീയെ എങ്ങനെ അപമാനിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അവതാരികയുടെ ചോദ്യം. ഇതിന് മാപ്പ് പറയാന്‍ തയ്യാറുണ്ടോ എന്നതായിരുന്നു ഉയര്‍ത്തിയ ചോദ്യം.
പിസി ജോര്‍ജ് തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ആവര്‍ത്തിച്ചു. അപ്പോള്‍ എങ്ങനെയാണ് ഇങ്ങനെ പറയനാകുന്നതെന്ന ചോദ്യമാണ് ഉയര്‍ത്തിയത്. ബലാത്സംഗ കേസിലെ ഇരയെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ പാടില്ലെന്ന നിയമത്തെ കുറിച്ച അറിയാമോ എന്നും അവതാരിക ചോദിച്ചു. അപ്പോഴും 13 തവണ ബലാത്സംഗം ചെയ്തുവെന്ന വാദത്തെ വീണ്ടും ജോര്‍ജ് പരിഹസിച്ചു. 12 തവണ ബലാത്സംഗം ചെയ്തപ്പോള്‍ എവിടെയായിരുന്നു എന്ന ചോദ്യമാണ് ഉയര്‍ത്തിയത് .
‘ശക്തരായ പുരുഷന്മാര്ക്കെതിരെ നടത്തിയ നീക്കമാണ് ഇത്. അതുകൊണ്ട് തന്നെ ഇതൊക്കെ നടന്നന്നിരിക്കും. താങ്കളെ പോലെ അതിശക്തരായ രാഷ്ട്രീയക്കാരുള്ള നാട്ടില്‍ സ്ത്രീയ്ക്ക് സമ്മര്ദ്ദങ്ങളുണ്ടായിരിക്കും. അത് എല്ലാവര്ക്കും അറിയാം. എന്തിനാണ് കന്യാസ്ത്രീയെ അപമാനിച്ചത്’ എന്ന് അവതാരിക മറുപടി പറഞ്ഞു.കന്യാസ്ത്രീയുടെ സ്വഭാവ ഹത്യയെ വളരെ ഗൗരവത്തോടെ തന്നെ രാജ്യം എടുത്തിട്ടുണ്ടെന്ന വാദമാണ് അവതാരിക ഉയര്‍ത്തിയത്.
എന്നാല്‍ തനിക്ക് നിയമ പ്രശ്നമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും മാപ്പ് പറയില്ലെന്നും പിസിയും പറഞ്ഞൊപ്പിച്ചു. എന്നാൽ അവതാരിക കൃത്യതയോടെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്കാന് പിസിക്കായതുമില്ല. അങ്ങനെ പിസിയുടെ ചാനല്‍ ചര്‍ച്ചയിലെ താളം തെറ്റല്‍ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാവുകയാണ്. വീഡിയോ കാണാം:
Post Your Comments