Latest NewsKerala

തെളിവുകളുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് എന്തിന് വൈകിക്കുന്നു : ചോദ്യവുമായി ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്

തിരുവനന്തപുരം : തെളിവുകള്‍ ഉണ്ടായിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രതിഷേധവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ജലന്ധര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല എന്നു സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരുകൂട്ടം കന്യാസ്ത്രീകള്‍ പ്ലക്കാര്‍ഡുമായി തങ്ങള്‍ക്കു നീതികിട്ടിയില്ലെന്നു പറയുന്നു. ഈ പശ്ചാത്തലത്തില്‍ കുറ്റാരോപിത ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.

read also : പതിമൂന്ന് തവണ പീഡനം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി വ്യാജമല്ലെന്ന് പൊലീസ് : സത്യാവസ്ഥ ഇങ്ങനെ

കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കപ് മര്‍ദനം പോലെ ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നതു ഹീനമാണ്. കാരണം അയാള്‍ നിസ്സഹായനാണ്. അതുപോലെ അത്യന്തം ഹീനമായ പ്രവൃത്തിയാണ് കന്യാസത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button