![](/wp-content/uploads/2018/07/franco-mulakkal-bishop.png)
കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി വ്യാജമല്ലെന്ന് തെളിഞ്ഞു. പരാതിയില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ്. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയും പോലീസ് നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് ബോധ്യപ്പെട്ടതായി വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷ് വ്യക്തമാക്കി. പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിന് ജലന്ധറിലേക്ക് പോലീസ് സംഘം പോകും.
കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയിലും ലൈംഗിക പീഡനം തെളിഞ്ഞിരുന്നു. പീഡനം നടന്നതായി കന്യാസ്ത്രീയെ വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ മേലുദ്യോഗസ്ഥന് കൈമാറുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. രണ്ട് ദിവസത്തിനകം ബിഷപ്പിനെ ചോദ്യം ചെയ്യും. കുറുവിലങ്ങാട് നടുക്കുന്നിലെ മഠത്തില്‍ എത്തി ബിഷപ്പ് 13 തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.
Read Also : മകളെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമില്ല; ആശങ്കയോടെ കുടുംബം
2014നും 2016നും ഇടയില്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. പീഡനത്തിനിരയായതായി കന്യാസ്ത്രീ മൊഴി നല്‍കിയ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ എത്തിയതിന് രജിസ്റ്റര്‍ തെളിവാണ്. ഇക്കാലയളവില്‍ മഠത്തില്‍ ഉണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിന് എതിരായിരുന്നു.
Post Your Comments