Latest NewsCricketSports

ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി

സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്

ദുബായ് : ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസി ഏകദിന പദവി നൽകി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമായ ഹോങ്കോംഗിന് ഇതൊരു തിരിച്ചടിയാകും.

Read also:യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ്- ഹോളണ്ട് പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം

സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോംഗ്. ഹോങ്കോംഗിന്‍റെ കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളുടെ ഏകദിന പദവി നഷ്ടമാകുമോ എന്ന് നേരത്തെ ആശങ്കകളുണ്ടായിരുന്നു. ഐസിസിയുടെ നീക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button