പ്രശസ്തരായ പല ആൾക്കാരുടെയും ട്വിറ്റെർ അക്കൗണ്ടുകൾ പലപ്പോഴായി ഹാക്ക് ചെയ്യപ്പെടുന്നത് സാധാരണമാണ്. ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുന്നത് ബോളിവുഡ് താരമായ ഷാഹിദ് കപൂർ ആണ്. പുള്ളിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുക മാത്രമല്ല നല്ല ഒന്നാന്തരം പണിയും ഹാക്കർമാർ ഷാഹിദിന് കൊടുത്തു. 20 ഓളം ട്വീറ്റുകൾ ആണ് ഷാഹിദിന്റെ അക്കൗണ്ടിൽ നിന്നും പോസ്റ് ചെയ്തിരിക്കുന്നത് .
കത്രീന കൈഫ് അഭിനയിച്ച ഏക് ഥാ ടൈഗർ എന്ന ചിത്രത്തിലെ മാഷല്ലാഹ് എന്ന ഗാനരംഗം പോസ്റ്റ് ചെയ്ത് ഐ ലവ് യു കത്രീന എന്ന തലക്കെട്ടും നൽകിയാണ് ഹാക്കർമാർ ഷാഹിദിന് പണി നൽകിയത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു സംഘം ഹാക്കര്‍മാര്‍ ആണ് ഇതിനു പിന്നിൽ. പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുമുണ്ട് ഇക്കൂട്ടത്തില്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്‍റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം പ്രേക്ഷകരെ ഷാഹിദ് അറിയിച്ചത്.
Post Your Comments