COVID 19Latest NewsCinemaNewsIndiaBollywood

ബോളിവുഡ് താരം കത്രീനയ്ക്ക് കോവിഡ്

മുംബൈ: ബോ ളിവുഡിൽ വീണ്ടും കോവിഡ്​ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നടി കത്രീന കൈഫിനാണ്​ ഏറ്റവുമൊടുവിൽ കൊറോണ വൈറസ്​ രോഗം പിടികൂടിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി കൗശലിന്​ കൊറോണ വൈറസ് രോഗം ​റിപ്പോർട്ട് ചെയ്തിരുന്നു. രോഗ ബാധ നടി തന്നെയാണ്​ ആരാധകരുമായി പങ്കുവെച്ചത്​. വീട്ടിൽ വി​ശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു.

ബോളിവുഡിൽ കൊറോണ വൈറസ്​ ബാധ കഠിനമായി തുടരുകയാണ്​. ആമിർ ഖാൻ, അക്ഷയ്​ കുമാർ, ഭൂമി പെഡ്​നേകർ, വിക്കി കൗശൽ തുടങ്ങി നിരവധി പേർക്കാണ്​ ഇതിനകം കൊറോണ വൈറസ് രോഗം​ ബാധിച്ചത്​. അക്ഷയ്​ കുമാറിന്​ രോഗം വന്നതോടെ സൂര്യവൻശി ചിത്രം നീട്ടിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button