Latest NewsKeralaCinemaNewsBollywoodEntertainmentMovie Gossips

സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ

കൊച്ചി: പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. ഷാഹിദ് കപൂർ നായകനാകുന്ന ചിത്രത്തിന് ബോബിയും സഞ്ജയുമാണ് തിരക്കഥ ഒരുക്കുന്നത്. ഹുസൈൻ ദലാലാണ് സംഭാഷണം രചിക്കുന്ന ചിത്രത്തിന്റ നിർമ്മാണം ആർകെഎഫിന്റെ ബാനറിൽ പ്രമുഖ നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ നിർവ്വഹിക്കും. സംവിധായകൻ റോഷൻ ആൻഡ്രൂസ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയുടെ ജോലികൾ ഈ മാസം 16ന് തുടങ്ങുമെന്നും റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു.

റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘കഴിഞ്ഞ 17 വർഷമായി വിവിധ ജോണറുകളിലുള്ള നല്ല സിനിമകൾ ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്റെ പ്രേക്ഷകർക്കായി വ്യത്യസ്ത വിഭാഗങ്ങൾ പരീക്ഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു! ഞാൻ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തു – എന്നെത്തന്നെ അപ്‌ഗ്രേഡുചെയ്‌ത് വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടപ്പിലാക്കി. ഞാൻ ഹിറ്റുകളും ശരാശരിയും ഫ്ലോപ്പുകളും ഉണ്ടാക്കി. പക്ഷേ വ്യത്യസ്‌തമായ സിനിമകൾ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിർത്തിയില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി! ഞാൻ ഉടൻ മടങ്ങിവരും’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button