ന്യൂയോര്‍ക്ക്: പരിക്കിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. സെമി ഫൈനല്‍ മത്സരത്തിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരം പിന്മാറിയത്. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് സ്പെയിന് താരമായ നദാല്‍. ഇതോടെ ഡെല്‍ പെട്രോയും നൊവാക് ദോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടും.
അര്‍ജന്റീന താരമായ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയുമായുള്ള സെമി ഫൈനല്‍ മത്സരത്തിനിടെ വലതു കാലിനു വേദന കൂടിയതോടെയാണ് നദാല്‍ പിന്മാറിയത്. രണ്ട് സെറ്റുകളില്‍ തോല്‍വി ഏറ്റു വാങ്ങിയതിന് ശേഷമാണ് താരം തന്റെ പിന്മാറ്റ പ്രഖ്യാപനം നടത്തിയത്. സ്കോര്‍ (7-6(3), 6-2).
അതൊരു ടെന്നീസ് മത്സരമായിരുന്നില്ല. ഒരു കളിക്കാരന് കളിക്കുമ്പോള്‍ മറ്റൊരാള്‍ മറു വശത്ത് കോര്‍ട്ടില്‍ വെറുതെ നില്‍ക്കുകയായിരുന്നെന്നാണ് താരത്തിന്റെ പ്രതികരണം. പിന്മാറ്റം ഏറെ നിരാശയും വെറുപ്പുമുണ്ടാക്കുന്നതാണെന്നും, എന്നാല്‍ ഒരു സെറ്റുകൂടി അവിടെ തുടരാന്‍ എനിക്കാകുമായിരുന്നില്ലെന്നും പിന്മാറ്റത്തിനു ശേഷം നദാലല് പ്രതികരിച്ചു.
https://www.youtube.com/watch?time_continue=47&v=Cuy8JK99ucM
അതേസമയം 2009-ലെ യു.എസ് ഓപ്പണിനു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2009 റോജര്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടിയ താരമാണ് പെട്രോ. മറ്റൊരു സെമിയില്‍ യു.എസ് ഓപ്പണ്‍ റണ്ണറപ്പായി ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ച് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ ഇടം നേടി. ഞായറാഴ്ചയാണ് ഫൈനല്‍.
Also read:യു.എസ് ഓപ്പണ്‍: സെറീന ഫൈനലില്‍
Post Your Comments