ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ എത്തി. ലാറ്റ്വിയന്‍ താരം അനസ്തസിജ സെവസ്തോവയ്‌ക്കെതിരെ വിജയം നേടിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. സെറീനയുടെ 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഫൈനലില്‍ വിജയിച്ചാന്‍ സെറീന നേടുന്ന ഏഴാം യു.എസ് ഓപ്പണ്‍ കിരീടമയിരിക്കുമിത്.
തികച്ചും ആധികാരിക വിജയമാണ് സെമിയില്‍ സെറീന നേടിയത്. രണ്ട് സെറ്റുകളാണ് കളിയിലുണ്ടായിരുന്നത്. ഒരു സെറ്റില്‍ സെറീനയ്‌ക്കെതിരെ ഒരു പോയിന്റ് പോലും നേടാന്‍ അനസ്തസിജയ്ക്ക് കഴിഞ്ഞില്ല. സ്‌കോര്‍ 6-3, 6-0.
ഒരു വര്‍ത്തെ ഇടവേളയ്ക്കു ശേഷമാണ് സെറീന യു.എസ് ഓപ്പണില്‍ കളിയ്ക്കുന്നത്.അമ്മയായതിനാല്‍ കഴിഞ്ഞ തവണ സെറീന കളിയില്‍ നിന്നും മാറി നിന്നിരുന്നു. ഏഴു മാസം മുമ്പാണ് ഒരു പെണ്‍ക്കുഞ്ഞിനു സെറീന ജന്മം നല്‍കിയത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളിയാകുന്നത്.
ALSO READ:യുഎസ് ഓപ്പണ്‍: ഫെഡറര്‍ പുറത്ത് മില്‍മാന്‍ അകത്ത്
Post Your Comments