ലണ്ടന്‍: ഐസിസി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമിയില്‍. 64 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തറപ്പറ്റിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.തോല്‍വിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിര്‍ണായകമായി.
നേരത്തെ ഒന്നാം ഇന്നിങ്‌സിന്ഡ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് -ഡേവിഡ് വാര്‍ണര്‍ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്.
ഓസീസ് ഉയര്‍ത്തിയ 286 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. രണ്ടാം പന്തില്‍ ഓപ്പണര്‍ ജയിംസ് വിന്‍സിനെ ബെഹ്‌റന്‍ഡോര്‍ഫ് ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 15ല്‍ നില്‍ക്കെ ജോ റൂട്ടും പുറത്തായി. റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിയില്‍ കുടുക്കുകയായിരുന്നു
15 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍. സ്റ്റോക്സിനൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. ജോണി ബെയര്‍സ്റ്റോ 27 റണ്‍സും ജോ റൂട്ട് 25 റണ്‍സും ക്രിസ് വോക്സ് 26 റണ്‍സും ആദില്‍ റഷീദ് 25 റണ്‍സും എടുത്ത് പുറത്തായി.
മൂന്നിന് 26 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ ബെന്‍സ്റ്റോക്സും ബെയര്‍സ്റ്റോയും ചേര്‍ന്ന് മുന്നോട്ട നയിച്ചെങ്കിലും ആ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. 39 പന്തില്‍ 27 റണ്‍സ് എടുത്തബെയര്‍സ്റ്റോയെ ബഹെറെന്‍ഡോര്‍ഫ് പുറത്താക്കി. 27 പന്തില്‍ 25 റണ്‍സ് എടുത്ത ജോസ് ബട്ടലറെ സ്റ്റൊയിനിസ് പുറത്താക്കി. വിക്കറ്റ് വീതം വീഴ്ത്തി.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അത്രതന്നെ കളിയില്‍ നിന്ന് എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്.
Post Your Comments