ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലിലെത്താനാവാതെ ലോക ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഓസ്‌ട്രേലിയന്‍ താരമായ ജോണ് മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. നാലു സെറ്റുകളിലെ നീണ്ട പോരാട്ടത്തിനൊടുവിലാണ് മില്‍മാന്റെ വിജയം. ലോക റാങ്കിങ്ങില്‍ 53ാം സ്ഥാനത്തുള്ള മില്‍മാന്റെ ഏറ്റവും വലിയ വിജയമാണിത്.
അതേസമയം പത്തു വര്‍ഷത്തിനുശേഷം യു.എസ് ഓപ്പണ്‍ കപ്പില്‍ മുത്തമിടാമെന്ന ഫെഡററുടെ ആഗ്രഹത്തിന് വീണ്ടും തിരശീല വീണു. ആദ്യ സെറ്റിസല്‍ 6-3 സ്‌കോര്‍ നിലനിര്‍ത്തിയ ഫെഡറര്‍ രണ്ടാമത്തെ സെറ്റ് സെര്‍വോടെയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീടുള്ള മൂന്നു സെറ്റുകളിലും മില്‍മാനോട് കടപിടിക്കാന്‍ ന്യൂസിലാന്റ് താരത്തിനായില്ല. സ്‌കോര്‍ 3-6, 7-5,7-6,7-6. നേരത്തേ അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള താരമാണ് ഫെഡറര്‍.
Absolutely stunning upset as @johnhmillman defeats Federer 3-6, 7-5, 7-6, 7-6 under the lights in Arthur Ashe Stadium!
Millman’s first top ten victory lands him a spot in the QF against Djokovic…#USOpen pic.twitter.com/4DPEOJpJw7
— US Open Tennis (@usopen) September 4, 2018
മറ്റ് മത്സരങ്ങളില്‍ നോവാക് ജോക്കോവിച്ച് സൂസയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നോവാക്കിന്റെ വിജയം. ഡേവിഡ് ഗൊഫിനെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്ന് മുന്‍ ചാമ്പ്യന്‍ കൂടിയായ മരിയന്‍ സിലിച്ചും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ നാലാം റൗണ്ട് പോരാട്ടത്തില്‍ തോറ്റ് മരിയ ഷറപ്പോവയും ഇന്ന് യുഎസ് ഓപ്പണില്‍ നിന്നു പുറത്തായി. സ്‌പെയിനിന്റെ കാര്‍ല സ്വാരസ് നവാരോയാണ് ഷറപ്പോവയെ കീഴടക്കിയത്. സ്‌കോര്‍ 6-4, 6-3.
ALSO READ:യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍
Post Your Comments