Latest NewsKerala

കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കില്ലെന്ന് സൂചന

പരാതിക്കാരിയെ അപമാനിച്ച് പ്രസ്താവന നടത്തിയ പി സി ജോർജിനെതിരെ പരാതി കൊടുക്കുമെന്നും കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു

കൊച്ചി: ജലന്ധർ ബിഷോപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കില്ലെന്ന് സൂചന. നേരത്തെ മാധ്യമങ്ങളെ കന്യാസ്ത്രീ ഞായറാഴ്ച കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തില്ലെന്ന് കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. പരാതിക്കാരിയെ അപമാനിച്ച് പ്രസ്താവന നടത്തിയ പി സി ജോർജിനെതിരെ പരാതി കൊടുക്കുമെന്നും കന്യാസ്ത്രീയുടെ കുടുംബം അറിയിച്ചു. പി സി ജോർജിന്റെ പരാമർശം കുടുംബത്തിന് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും കുടുംബം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Also Read: വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്‌തു

shortlink

Related Articles

Post Your Comments

Related Articles


Back to top button