Latest NewsKerala

ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണിത്; എകെ ബാലനെയും ശ്രീമതി ടീച്ചറേയും വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സ്ത്രീപീഡനക്കേസ്സില്‍ പാര്‍ട്ടി താല്‍പ്പര്യപ്രകാരം അന്വേഷണച്ചുമതല എ. കെ. ബാലനും ശ്രീമതി ടീച്ചറും ഏറ്റെടുത്തത് അപരാധമാണെന്നും അദ്ദേഹം പറഞ്ഞു

സ്ത്രീപീഡനക്കേസ് അന്വേഷിക്കേണ്ടത് പോലീസും അതുമായി ബന്ധപ്പെട്ട അധികൃതരോ ആണെന്നും അല്ലാതെ സ്വന്തം പാര്‍ട്ടീ നേതാക്കളല്ല ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കേണ്ടതെന്നും വ്യക്തമാക്കി കെ സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സ്ത്രീപീഡനക്കേസ്സില്‍ പാര്‍ട്ടി താല്‍പ്പര്യപ്രകാരം അന്വേഷണച്ചുമതല എ. കെ. ബാലനും ശ്രീമതി ടീച്ചറും ഏറ്റെടുത്തത് അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്‌ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

എ. കെ. ബാലനും ശ്രീമതി ടീച്ചറും വെറും പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല. ഇരുവരും ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്തവരാണ്. ഭയമോ പക്ഷപാതമോ ഇല്ലാതെ തനിക്കു മുന്നില്‍ വരുന്ന ഏതു കാര്യത്തിലും ഭരണഘടന ഉറപ്പുനല്‍കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവരാണവര്‍. ഭരണഘടനയുടെ അനുശാസിക്കുന്നതെല്ലാം നടപ്പാക്കാനുള്ള ബാധ്യത ദൃഡപ്രതിഞ്ജയായി എടുത്തവരാണിരുവരും. എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സ്ത്രീപീഡനക്കേസ്സില്‍ പാര്‍ട്ടി താല്‍പ്പര്യപ്രകാരം അന്വേഷണച്ചുമതല അവര്‍ ഏറ്റെടുത്തത് അക്ഷന്തവ്യമായ അപരാധമാണ്. പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ ഇവര്‍ക്കെന്താണധികാരം. . പ്രഥമദൃഷ്ട്യാ ഒരു കൊഗ്‌നീസിബിള്‍ ഒഫന്‍സുള്ള ഒരു സംഭവമാണിത്. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണിത്.നിയമവിദഗ്ദ്ധന്‍മാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്ന് പൊതുജനതാല്‍പ്പര്യാര്‍ത്ഥം അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button