ലാഹോര്‍•തന്റെ കുഞ്ഞ് പാകിസ്ഥാനിയോ ഇന്ത്യന്‍ പൗരനോ ആയിരിക്കില്ലെന്നും അവന്‍/അവള്‍ക്ക് മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വമായിരികുമെന്നും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ച പാക് ക്രിക്കറ്റ് താരം ഷോഐബ് മാലിക്ക്.
പ്രസവ സമയത്ത് ഭാര്യയോടൊപ്പം ഉണ്ടാകാന്‍ താന്‍ ടീം മാനേജുമെന്റില്‍ നിന്നും അനുമതി വാങ്ങിയിട്ടുണ്ടെന്നും മാലിക്ക് ലാഹോറില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പിതാവായി മാറുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമായിരിക്കുമെനമെന്ന് പറഞ്ഞ മാലിക്ക് തന്റെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കാനും ആരാധകരോട് അഭ്യര്‍ഥിച്ചു.
കുഞ്ഞിന്റെ പേരിന്റെ അവസാനഭാഗത്ത് സര്‍നെയിമായി മിര്‍സ-മാലിക്ക് എന്ന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഷോഐബ് മാലിക്ക് പറഞ്ഞു.
സാനിയ മിര്‍സ തന്റെ 15 വര്‍ഷത്തെ പ്രൊഫഷണല്‍ കരിയറില്‍ 6 ഗ്രാന്‍ഡ് സലാം നേടിയിട്ടുണ്ട്.
മാലിക് ഇതുവരെ ഇതുവരെ 35.22 ശരാശരിയിൽ 6,975 റൺസ് നേടിയിട്ടുണ്ട്. 9 സെഞ്ച്വറികൾ, 41 അർദ്ധ സെഞ്ച്വറികൾ എന്നിവയ്ക്ക് പുറമേ 154 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
2010 ഏപ്രിൽ 12 നാണ് ഇരുവരും വിവാഹിതരായത്.
https://www.instagram.com/p/BnOnD5QlC88
https://www.instagram.com/p/BndA9rylIJI
Post Your Comments