തിരുവനന്തപുരം: മികച്ച ശമ്പളവും മറ്റു സൗകര്യങ്ങൾ നൽകിയിട്ടും നോര്‍ക്ക റിക്രൂട്ട്മെന്‍റിന് അപേക്ഷകൾ എത്തുന്നില്ലെന്ന് റിപ്പോർട്ട്. സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ നോർക്ക റിക്രൂട്ട് ചെയ്യാൻ നോർക്ക പദ്ധതിയിട്ടിരുന്നു. 500 സ്ത്രീകളെയായിരുന്നു ആവശ്യം. എന്നാൽ എല്ലാ സൗകര്യങ്ങളും നൽകിയിട്ടും തണുപ്പൻ പ്രതികരണമാണ് ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഇതുവരെ രജിസ്റ്റർ ചെയ്തത് 300പേർ മാത്രമാണ്. ആദ്യ 16 പേരുടെ പരിശീലനം പൂർത്തിയായി. ഇവർ ഈ മാസം അവസാനം കുവൈറ്റിലേക്ക് തിരിക്കും. 25000 രൂപ മാസശമ്പളത്തിൽ രണ്ട് വർഷത്തേയ്ക്കാണ് കൂവൈറ്റിൽ ജോലി. പരിശീലനവും കുവൈറ്റിലേക്ക് പോകാനും മടങ്ങാനുമുള്ള വിമാനടിക്കറ്റും സൗജന്യം.
Read also:കീമോതെറാപ്പി ചെയ്യുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ആരോഗ്യമാറ്റം ഇവയാണ് !
ഒരു മാസം മുൻപ് ആറ് ലക്ഷം രൂപ മുടക്കി വിശദമാായി പത്രപരസ്യവും നൽകിയിരുന്നു എന്നിട്ടും 200 പേരുടെ കുറവുണ്ടായി. കുവൈറ്റ് സർക്കാരിന്‍റെ നിയന്ത്രണ ഏജൻസിയായ അൽദൂറയുമായാണ് കരാർ. ആറുമാസത്തിനകം 200പേരെ ജോലിക്കായി കുവൈറ്റിലേക്ക് അയക്കണം. കുടുംബശ്രീവഴി ആളുകളെ കണ്ടെത്താനാണ് നോർക്ക ശ്രമിക്കുന്നത്.
Post Your Comments