Latest NewsKerala

കേരളത്തിൽ വ്യാപക ബംഗ്ളാദേശി കവർച്ച സംഘം: കൊല്ലാനും മടിയില്ലാത്ത ക്രിമിനലുകൾ നൽകുന്നത് വ്യാജ മേൽവിലാസം

പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്.

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച്‌, വീട് കൊള്ളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്. 50 പേര്‍ അടങ്ങുന്ന സംഘത്തില്‍ നിന്നും പലരും കേരളത്തിലെത്തിയിട്ടുണെന്ന് പോലീസ് സ്ഥീരികരിച്ചു. ഇത്തരം സംഘത്തില്‍പെട്ടവരാണ് കണ്ണൂര്‍ അക്രമണത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. 50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു.

ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് നിഗമനം.വ്യാഴാഴ്ച പുലര്‍ച്ചെയാണു മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടില്‍ മര്‍ദിച്ചു കെട്ടിയിട്ടു നാലംഗ സംഘം 30 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും വീട്ടുപകരണങ്ങളും കവര്‍ന്നത്. ഇരുവരും ചികിത്സയിലാണ്.

ആക്രമിച്ച്‌ കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്‌നാട്ടിലെ അയ്യനാര്‍ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര് ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയില് കവര്‍ച്ച നടത്തുന്നത്. ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് അയ്യനാര്‍ ഗാങ്ങിന്റെ കവര്‍ച്ച. പൊന്ന്യം, പെരിയ, കാഞ്ഞാര്‍ ബാങ്കുകളിലടക്കം കവര്‍ച്ച നടത്തിയത് ഈ സംഘമാണ്. ഇതില്‍ ഉള്‍പ്പെട്ടവര്‍ പിടിയിലായതോടെ സംസ്ഥാനത്ത് ഇവരുടെ ഓപ്പറേഷന്‍ കുറഞ്ഞതായാണ് പോലീസ് പറയുന്നത്.

മൂന്നോ നാലോ കവര്‍ച്ച നടത്തി മടങ്ങുന്നതാണ് സംഘത്തിന്റെ രീതി. ഡല്‍ഹിയില്‍ വിലാസം നല്‍കുകയും പലസ്ഥലങ്ങളിലായി കവര്‍ച്ച നടത്താന്‍ കറങ്ങുന്ന സംഘമാണ് ഇവരുടേത്. 50 പേര്‍ അടങ്ങുന്ന സംഘത്തിലെ ഒരു വിഭാഗം കേരളത്തിലെത്തിയിട്ടുണ്ട് എന്ന വിവരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഡല്‍ഹി വിലാസം നല്‍കി, കവര്‍ച്ച നടത്താന്‍ പലയിടങ്ങളിലായി കറങ്ങുന്നതാണ് സംഘത്തിന്റെ രീതി. ഡി വൈ എസ് പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേക്ഷണം നടത്തുന്നത്.

സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയുടെയെല്ലാം സാങ്കേതിക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരിലേത് പോലെ സംസ്ഥാനത്ത് ഇനിയും കവര്‍ച്ച നടക്കാന്‍ സാധ്യതയുള്ളതായും പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വിനോദ് ചന്ദ്രന്റെ വീട്ടില്‍ മോഷണം നടന്നത്. മുന്‍വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് വിനോദും ഭാര്യ സരിതയും ഉണര്‍ന്നത്. സംശയം തോന്നിയ ഇരുവരും എഴുന്നേറ്റ് നോക്കുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ തുറന്നപ്പോഴേക്കും മുഖം മൂടിയിട്ട നാലുപേര്‍ മുറിയിലേക്ക് ഇരച്ചു കയറി. ഒന്നും പറയാന്‍ അനുവദിക്കാതെ വിനോദിന്റെ മുഖത്തടിച്ചു.

പിന്നീട് നാല്‍വര്‍സംഘം വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് വിനോദിന്റെയും സരിതയുടെയും കണ്ണു മൂടിക്കെട്ടി വായില്‍ തുണി തിരുകി കട്ടിലിനോട് ചേര്‍ത്തുകെട്ടി. പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഇരുവരെയും മര്‍ദ്ദിച്ചിരുന്നു. സകലയിടങ്ങളിലും അരിച്ചുപെറുക്കി വന്‍ കവര്‍ച്ച. 15000 രൂപയും 30 പവനും മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഇലക്‌ട്രോണിക് സാധനങ്ങളും ഉള്‍പ്പെടെ എല്ലാം അരിച്ചുപെറുക്കി കൊണ്ടുപോയി.

മോഷണം കഴിഞ്ഞിറങ്ങാന്‍ നേരം വീണ്ടും കഴുത്തില്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ വിനോദ് ചന്ദ്രനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദ് ചന്ദ്രനും ഭാര്യയും തനിച്ചായിരുന്നു താമസം. വീടും പരിസരവും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് ആദ്യമേ വ്യക്തമായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ കയ്യിലെ കെട്ടഴിക്കാന്‍ വിനോദ് ചന്ദ്രന് സാധിച്ചതോടെ സഹപ്രവര്‍ത്തകരെ വിളിച്ച്‌ കാര്യം പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button