Latest NewsInternational

ഭൂകമ്പം: മരണസംഖ്യ 30 കടന്നു

ടോക്യോ: ജെബി കൊടുങ്കാറ്റില്‍ നിന്നും കരയറും മുമ്പേ ജപ്പാനെ പിടിച്ചു കുലുക്കി ഭൂകമ്പവും. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. വ്യാഴാഴച പുലര്‍ച്ചെ പ്രദേശിക സമയം 3 മണിക്കുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിലധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയുമുയരുമെന്നാണ് അധികൃതര്‍ പറയന്നത്.

jappan earthquake

നിരവധിയാളുകള്‍ ഇപ്പോഴും തകര്‍ന്ന  കെട്ടിടങ്ങള്‍ക്കുള്ളിലും, മണ്‍ക്കൂനകള്‍ക്കുള്ളിലും കുടുങ്ങി കിടക്കുന്നുണ്ട്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ വൈദ്യുതിബന്ധം തീര്‍ത്തും വിച്ഛേദിക്കപ്പെട്ടതോടെ ദ്വീപ് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്.

earthquake

ദിവസങ്ങള്‍ക്കുമുമ്പാണ് 25 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റിന് ജപ്പാന്‍ സാക്ഷ്യം വഹിച്ചത്. വളരെ വലിയ നാശനഷ്ടങ്ങളാണ് ജെബി കൊടുങ്കാറ്റ് രാജ്യത്ത്് ഉണ്ടാക്കിയത്. അനേകം വാഹനങ്ങള്‍ കത്തി നശിക്കുകയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുകയും ചെയ്തു.

ALSO READ:ജപ്പാനിലെ ജെബി കൊടുങ്കാറ്റിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button