Latest NewsInternationalVideos

ജപ്പാനിലെ ജെബി കൊടുങ്കാറ്റിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ടോക്കിയോ: പ്രകൃതി ദുരന്തങ്ങള്‍ അത്ര പരിചിതമല്ലാതിരുന്ന കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയം വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മനുഷ്യ ജീവനുകളും വീടുകളും വാഹനങ്ങളും തുടങ്ങി പ്രളയത്തില്‍ ഒലിച്ചുപോയത് ഭയത്തോടെയാണ് മലയാളികള്‍ കണ്ടത്. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ജപ്പാന്‍ കടന്നു പോകുന്നത്.


ജെബി കൊടുങ്കാറ്റാണ് ജപ്പാനെ ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇതുവരെ കൊടുങ്കാറ്റില്‍ പതിനൊന്നു പേര്‍ മരണപ്പെടുകയും 600ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വളരെ വലിയ നാശനഷ്ടങ്ങള്‍ തന്നെ രാജ്യത്തിന് നല്‍കുകയും ചെയ്തു.


208 മുതല്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്. 25 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജെബി. കൊടുങ്കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുകയും വാഹനങ്ങള്‍ തകരുകയും ചെയ്തു.  ഓടിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ വാഹനങ്ങള്‍ വരെ പറന്നു പോകുന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ കാറ്റിന്റ തീവ്രത നമ്മുക്ക് മനസ്സിലാക്കാനാകും.

കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയത് ഷിക്കോക്കു ദ്വീപിലാണ്. കൂടാതെ രാജ്യത്തെ വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. രാജ്യത്തെ വിമാല സര്‍വീസുകളും ഇതുമൂലം റദ്ദാക്കിയിരിക്കുകയാണ്.


കൊടുങ്കാറ്റില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ സമയം ഭൂകമ്പവും രാജ്യത്തെ ഭീതിയിലാഴ്ത്തിരിക്കുകയാണ്.

ALSO READ:വന്‍ ഭൂചലനം: മരണസംഖ്യ 82 ആയി ഉയര്‍ന്നു; ഭീതിയോടെ ജനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button