ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. കോൺഗ്രസ്സിലെ ശക്തനായ നേതാവാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്. ബെല്‍ഗാമിലെ നിയമസഭാ അംഗങ്ങളെ വെച്ചാണ് എല്ലാ കളികളും നടത്തുന്നത്.അതേസമയം ആദ്യ ഘട്ടത്തില്‍ രഹസ്യമായി നടന്ന നീക്കങ്ങള്‍ ഇപ്പോള്‍ ജെഡിഎസ്സിനെ ബോധ്യപ്പെടുത്താന്‍ കൂടി നടത്തുന്ന നീക്കമാണ്.
മഹിള കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍, അവരുടെ സഹോദരന്‍മാരായ സതീഷ്, രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് പ്രതിസന്ധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. സതീഷും രമേശുമായി ലക്ഷ്മിക്കുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പോന്നതാണ്. ഇരുവരും നേരത്തെ ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ സഹോദരന്‍മാരെ തമ്മിലടിപ്പിക്കുന്നതിന് മുന്‍കൈയ്യെടുത്തതും ലക്ഷ്മിയായിരുന്നു. ഇപ്പോഴും ഈ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. സംസ്ഥാനത്തെ ഏറെ സ്വാധീനിക്കുന്ന മണ്ഡലമാണ് ബെല്‍ഗാം.
ഇവിടെ 18 സീറ്റാണ് ഉള്ളത്. ബിജെപി ഇവിടെ ഒന്‍പത് സീറ്റാണ് നേടിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനായ ഡികെ ശിവകുമാറാണ് ഇതിനുള്ളില്‍ കളിക്കുന്ന പ്രധാന വില്ലന്‍. ലക്ഷ്മി സംസ്ഥാനത്ത് 50000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച നേതാവാണ്. അവരുമായി വലിയൊരു ബിസിനസ് ബന്ധമുണ്ട് ഡികെ ശിവകുമാറിന്. ഈ ബിസിനസ് എന്താണെന്നതിൽ അവ്യക്തതയുണ്ട്. രമേഷുമായി ലക്ഷ്മി അടുപ്പം പുലര്‍ത്തുന്നതാണ് സതീഷിന് പ്രശ്‌നം. ലക്ഷ്മിക്കെതിരെ നടപടി വേണമെന്നാണ് സതീഷ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന് വരെ ഭീഷണിയുണ്ട്. ഡികെ ശിവകുമാറിന് ലക്ഷ്മിയുമായുള്ള ബന്ധം രണ്ട് സഹോദരന്‍മാരെയും ചൊടിപ്പിച്ചിട്ടുണ്ട്.
തന്റെ മണ്ഡലത്തില്‍ രമേഷും സതീഷും അനാവശ്യമായി ഇടപെടുന്നുവെന്നാണ് ലക്ഷ്മി ആരോപിക്കുന്നത്. ജയത്തിന് ശേഷം രമേഷുമായുള്ള ബന്ധം ലക്ഷ്മി അവസാനിപ്പിച്ചതും വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇരുവരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ച് കഴിഞ്ഞു.പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ട ചുമതല സിദ്ധരാമയ്യക്കാണ്. എന്നാല്‍ അദ്ദേഹം യൂറോപ്പ് സന്ദര്‍ശനത്തിലാണ്. ഈ സമയത്ത് സര്‍ക്കാര്‍ താഴെ വീണാല്‍ കോണ്‍ഗ്രസിന് നാണക്കേടാണ്.
അതുകൊണ്ട് ശിവകുമാറിനോട് ബെല്‍ഗാം രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതെ സമയം രമേശിനെയും സതീഷിനെയും ബിജെപിയിലേക്ക് കൊണ്ടുവരാനാണ് യെദ്യൂരപ്പയുടെ ശ്രമം . ഇക്കാര്യം ബിജെപി സംസ്ഥാന ഘടകം സൂചിപ്പിക്കുന്നുണ്ട്.
Post Your Comments