സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ നുകരാത്തവരുടെ എണ്ണം വളരെ വിരളമായിരിക്കും . പരീക്ഷയുടെ ഫലം നോക്കുന്നതിനോ അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യമായ സാധനം ബുക്ക് ചെയ്യുന്നതിനോ ഒക്കെയായി നമ്മള് ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുണ്ടാകും. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍ അങ്ങനെ മറ്റ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളും ഇതിനൊപ്പം വരും. പക്ഷേ പലരും ഇതിന്റയൊക്കെ പാസ്വേര്ഡുകള് മറന്ന് പോകാറുണ്ട്. പാസ് വേര്‍ഡ് മറന്ന് പോയിക്കഴിഞ്ഞാല്‍ ഒന്ന് രണ്ടുവട്ടം ഓര്‍ത്തിരിക്കുന്ന പാസ് വേര്‍ഡുകള്‍ പരീക്ഷിച്ചു നോക്കും. രക്ഷയില്ലാതെ വരുമ്പോള്‍ തോല്‍വി സമ്മതിച്ച് പാസ് വേര്‍ഡ് പുതുക്കി സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുകയാണ് പതിവ്.
Also read : ഹ്യുണ്ടായി കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത
നാമേവര്‍ക്കും ബുദ്ധിമുട്ടേറിയ പ്രവര്‍ത്തിയാണ് സാധാരണയായി വീണ്ടും വീണ്ടും പാസ് വേര്‍ഡ് പുതുക്കുന്നത്. ഇത് സമയം ഒരുപാട് നഷ്ടപെടുത്താനും കാരണമാകുന്നു. ഇതൊരു നിത്യ സംഭവമായി മാറിയതോടെയാണ് വാഷിങ്ങ്ടണിലെ റുട്ട്ഗേഴ്സ് സര്‍വ്വകലാശാല പാസ് വേര്‍ഡ് മറന്ന് പോകുന്ന പ്രശ്നത്തെപ്പറ്റി പഠനം നടത്തി ഒരു നിഗമനത്തില്‍ എത്തിയത്.
ഒരു വ്യക്തി സെറ്റില്‍ ലോഗിന്‍ ചെയ്യുവാന്‍ പുതിയ പാസ് വേര്‍ഡിനു രൂപം നല്കുമ്പോള് അത് ശക്തമാണോ ദുര്‍ബലമാണോ എന്ന് മാത്രമേ അറിയാന്‍ സാധിക്കു. ഇതോടൊപ്പം രൂപം നല്കുന്ന പാസ് വേര്‍ഡ് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണോ എന്ന് കൂടി പ്രവചിക്കുന്ന ഒരു മാതൃകയാണ് അവതരിപ്പിച്ചത്. ഇതനുസരിച്ച് പാസ് വേര്‍ഡ് രൂപം നല്കുന്ന വ്യക്തിക്ക് ഓര്‍മ്മയില്‍ നില്ക്കുന്ന വിധം പാസ് വേര്‍ഡുകള്‍ക്ക് രൂപം നല്കാന് സാധിക്കുമെന്ന് പഠനസംഘത്തിലുള്ള ജന്നെ ലിന്ഗിവിസ്റ്റ് പറഞ്ഞു. ഇങ്ങനെയൊരു കാര്യം നിലവില്‍ വരുന്നതോടുകൂടി നമ്മുടെ പാസ് വേര്‍ഡ് മറന്ന് ബുദ്ധിമുട്ടുന്ന അവസ്ഥക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments