
തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ അവസ്ഥ ഇന്ന് വളരെ ശോചനീയമാണ്. 20 ദിവസം മുന്‍പ് വെള്ളം ഇരച്ചുകയറിയപ്പോള്‍ കരകവിഞ്ഞൊഴുകിയ ഡാമിന്റെ പല ഭാഗത്തും അവശേഷിക്കുന്നത് ജലാംശം നഷ്ടപ്പെട്ട മണ്‍ക്കട്ടകള്‍ മാത്രമാണ്. പ്രളയസമയത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും രണ്ട് സ്ല്യൂഡ് വാല്‍വുകളും തുറന്നിട്ടും വെള്ളത്തിന്റെ അളവ് നിയന്ത്രണാതീതമായിരുന്നു. ഇതേസമയം വെള്ളത്തില്‍ ഒഴുകിയെത്തിയ വന്‍മരങ്ങള്‍ വലിയ കേടുപാടുകളാണ് ഷട്ടറുകള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്.
ഡാമിന്റെ പരമാവധി ശേഷിയായ 424 മീറ്റര്‍ വെള്ളമാണ് പ്രളയത്തിന്റെ തുടക്കത്തില്‍ തന്നെ ഇവിടെയുണ്ടായത്. ഏഴു ഷട്ടറുകളും 3.6 മീറ്റര്‍ (12 അടി) വീതവും രണ്ടു സ്ലൂയിസ് ഗേറ്റുകള്‍ 5.1 മീറ്റര്‍ (18 അടി) വീതവും ഉയര്‍ത്തി. രണ്ട് ദിവസത്തിനുള്ളില്‍ ഡാം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. വന്‍മരങ്ങള്‍ ഷട്ടറുകളില്‍പ്പെട്ട് വലിയ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ മഴ കുറഞ്ഞപ്പോള്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും കേടുപാടുകള്‍ സംഭവിച്ച ഷട്ടറുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഡാമിലുള്ള വെള്ളത്തിന്റെ ഏറിയ പങ്കും ഒഴുകിപ്പോയി. നിലവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് മാത്രം വെള്ളം അവശേഷിക്കുന്നത്.
വന്‍മരങ്ങള്‍ തടഞ്ഞു നിന്ന് കേടുപാടുകള്‍ സംഭവിച്ച ഏഴു ഷട്ടറുകളില്‍ ഒരെണ്ണം മാത്രമാണ് ഭാഗീകമായി ശരിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണു വൈദ്യുതിവകുപ്പിന്റെ നിഗമനം. പതിനഞ്ച് കൂറ്റന്‍ മരങ്ങളും ഈറ്റകളുമാണ് ഡാമിലേയ്ക്ക് ഒഴുകി എത്തിയത്. ഇവ മുറിച്ചു മാറ്റുന്ന ജോലികള്‍ ഇവിടെ പുരോഗമിക്കുകയാണ്. ഇതിനു ശേഷം മാത്രമേ ഷട്ടറുകളുടെ പണി ആരംഭിക്കാനാകൂ. മറ്റു ഡാമുകളില്‍ നിന്നും വ്യത്യസ്തമായി ഷട്ടറുകള്‍ താഴ്ത്തി വെള്ളം ഒഴിക്കിവിടുന്ന സംവിധാനവും ഇവിടുത്തെ നാശനഷ്ടങ്ങള്‍ക്ക് ആക്കം കൂട്ടി.
ALSO READ:കേരളത്തില്‍ പ്രളയത്തിനു ശേഷം കൊടുംവരള്‍ച്ചയെന്ന് സൂചന
വിനോദ സഞ്ചാരികള്‍ക്ക് ഇവിടെയുണ്ടായിരുന്ന പാര്‍്ക്കിനു പകരം ഇന്നിവിടെ അവശേഷിക്കുന്നത് വലിയ ഗര്‍ത്തം മാത്രമാണ്. ഡാമിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തകരുകയും കൂറ്റന്‍ വൈദ്യുത തൂണ്‍ ഒടിഞ്ഞു വിഴുകയും ചെയ്തു.
Post Your Comments