എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവുണ്ട്. കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്)യുമാണ് യോഗ്യത. 1395 രൂപ പ്രതിദിനം ലഭിക്കും. പോയപരിധി: 18-41 (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
Post Your Comments