നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഒഴിവുള്ള ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയുള്ളതും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14ന് രാവിലെ 11ന് മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവനന്തപുരം, നന്തന്‍കോട്, സ്വരാജ് ഭവന്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നഗരകാര്യ ഡയറക്ടറേറ്റില്‍ എത്തണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരമുള്ള വേതനം ലഭിക്കും.
Also read : ഗാര്‍ഹിക ജോലിക്ക് മലയാളി വനിതകള്‍ കുവൈറ്റിലേക്ക്
Post Your Comments