News

ഹാര്‍ദിക് പട്ടേല്‍ ഗുരുതരാവസ്ഥയില്‍

അഹമ്മദാബാദ്•14 ദിവസമായി തുടരുന്ന നിരാഹാരസമരത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായ ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി. പട്ടേലിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്.

അഹമ്മദാബാദിലെ സോല സിവില്‍ ആശുപത്രിയിലാണ് ഹര്‍ദിക്കിനെ പ്രവേശിപ്പിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തി കൊണ്ടിരിക്കുകയാണ്.

പാട്ടീദാര്‍ സമിതിയുടെ ആവശ്യപ്രകാരം വെള്ളം പോലും കുടിക്കുന്നത് ഹര്‍ദിക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഇതേ നില തുടരുകയാണ്. ഒആര്‍എസ് പോലുള്ള വഴി ഭക്ഷണമോ വെള്ളമോ ശരീരത്തിലേക്ക് എത്തിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. ഹര്‍ദിക്ക് ഉന്നയിച്ച കാര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പട്ടേല്‍ സമിതിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button