സിന്‍സിനാട്ടി: അമേരിക്കയിൽ ബാങ്കിലുണ്ടായ വെടിവെപ്പിൽ നാല് പേര് കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിന്‍സിനാട്ടി നഗരത്തിലെ ഫിഫ്ത്ത് തേഡ് ബാങ്കിൽ ആക്രമികൾ ഇരച്ചു കയറുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ ഒരു അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്.
ALSO READ: ക്രിക്കറ്റ് കളിക്കിടയിലെ കുട്ടികളുടെ തർക്കം അവസാനിച്ചത് വെടിവെപ്പിൽ
ആക്രമി ഗണ്‍മാന്റെ വെടിയേറ്റു മരിച്ചതാണോ ആത്മഹത്യ ചെയ്തതാണോയെന്ന് വ്യക്തമല്ല. ബാങ്ക് ഉദ്യോഗസ്ഥരും ഗണ്‍മാനും അക്രമിക്കു നേരെ വെടിയുതിര്ത്തതണോ എന്ന കാര്യം സംശയമാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ പണം നഷ്ടമായോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments