KeralaLatest News

പ്രളയം അടങ്ങി; വരാനിരിക്കുന്നത് കൊടും വരള്‍ച്ച

കേരളത്തില്‍ എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന

തിരുവനന്തപുരം: പ്രളയത്തിന് പുറകെ സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍. പ്രളയം നാശം വിതച്ച കേരളത്തില്‍ എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന വാട്ടര്‍ ടേബിള്‍ പ്രതിഭാസമാണ് ഇതിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു. നദികളിലെ വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു. പ്രളയമുണ്ടായി രണ്ടരയാഴ്ച പിന്നിടുമ്ബോഴാണ് കേരളത്തില്‍ സമീപകാലത്തെങ്ങും അനുഭവപ്പെടാത്ത നീര്‍ത്താഴ്ച നദികളില്‍ പ്രകടമായത്. ജലനിരപ്പ് അതിവേഗം താഴുന്നത് കൊടുംവരള്‍ച്ചയ്ക്കു വഴിവച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

ALSO READ: പ്രളയക്കെടുതി; മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടം

പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്. പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശുദ്ധ ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button