Latest NewsIndia

ഗതാഗത സംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ക്ക് വഴിവെച്ച് ഇന്ത്യയില്‍ സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഗതാഗതസംവിധാനത്തില്‍ അടിമുടി മാറ്റങ്ങള്‍ക്ക് വഴിവെച്ച് സ്വയം നിയന്ത്രിത ബ്രേക്കുകളുള്ള വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നു. അപകട സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ സ്വയം ബ്രേക്കിട്ട് നിര്‍ത്തും. വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു എന്നതാണ് പ്രത്യേകത. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

read also : കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും പരിഷ്‌കാരമെത്തുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. സ്വയം നിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ രാജ്യത്ത് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നാണു പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button