
ന്യൂഡല്‍ഹി: കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകൾക്ക് പകരം ആളില്ലാ ടാങ്കുകളും ആളില്ലാ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനാണ് ആലോചന. കൃത്രിമ ബുദ്ധി രംഗത്ത് ചൈന കൂടുതല്‍ മുതല്‍ മുടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മാറി നില്‍ക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ്‌കുമാര്‍ വ്യക്തമാക്കി.
Read Also: വിമാനം 13 മണിക്കൂർ വൈകി ; ദുരിതത്തിലായത് മലയാളികളടക്കം 170 യാത്രക്കാർ
അടുത്ത തലമുറയിലേക്കുള്ള യുദ്ധമുഖത്തിനായി കര, നാവിക, വ്യോമ സേനകളെ പ്രാപ്തരാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇനി വരാന്‍ പോകുന്നത് കൃത്രിമ ബുദ്ധിയുടെ യുഗമാണെന്നും അതിനാല്‍ തന്നെ പുതിയ തലമുറ യുദ്ധമുഖത്തെ നേരിടാന്‍ സേനയെ സജ്ജമാക്കേണ്ടതും സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പ്രാപ്തരാക്കേണ്ടതും അനിവാര്യമാണെന്ന് അജയ്‌കുമാര്‍ പറയുകയുണ്ടായി. ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാനായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments