തിരുവനന്തപുരം: സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ അമ്മയും സഹോദരിയും പിടിച്ചുവെച്ചിരിക്കുകയാണെന്ന വിചിത്ര പരാതിയുമായി യുവതി രംഗത്ത്. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാണ് യുവതിയുടെ ആവശ്യം. ഇതിനായി യുവതി വനിതാകമ്മീഷനെ സമീപിച്ചു.
Read also : 23കാരിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ വനിതാ കമ്മിഷന് കേസെടുക്കും
ഹൈദരാബാദിലാണ് ഭര്‍ത്താവിന് ജോലി . ഭര്‍ത്താവിന്റെ ആദ്യ വിവാഹം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയതെന്ന് യുവതി പറയുന്നു. കുടുംബാംഗങ്ങളുടെ സമീപനം കാരണമാണ് ആദ്യത്തേത് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. ഹൈദ്രാബാദില്‍ അവിവാഹിതയായ സഹോദരിക്കൊപ്പമാണ് ഭര്‍ത്താവ് കഴിയുന്നതെന്നും യുവതി കമ്മിഷനോട് വിശദീകരിച്ചു. അതേസമയം, അമ്മയുടേയും സഹോദരിയുടേയും സമീപനം കാരണം രണ്ട് യുവതികള്‍ കുഴപ്പത്തിലായെന്ന നിഗമനത്തിലാണ് വനിതാ കമ്മിഷന്.
Post Your Comments