Latest NewsSaudi Arabia

സൗദിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

വിരലടയാളം രജിസ്റ്റർചെയ്യാത്ത വിദ്യാർഥികൾക്ക് സ്‌കൂളിൽ പ്രവേശനം നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്

റിയാദ്: സൗദി അറേബ്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നിർദേശവുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ നാഷണൽ ഇൻഫർമേഷൻ സെൻററിൽ വിരലടയാളം രജിസ്റ്റർ ചെയ്യണമെന്നും പാസ്‌പോർട്ട് ഓഫീസുകൾ വഴി ഇതിന് കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശികളും വിദേശികളും വിരലടയാളം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ പാസ്‌പോർട്ട് ഡയറക്ടറേറ്റിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും മന്ത്രാലയം നിർദേശം നൽകി. വിരലടയാളം രജിസ്റ്റർചെയ്യാത്ത വിദ്യാർഥികൾക്ക് സ്‌കൂളിൽ പ്രവേശനം നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്.

Read also: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദിമന്ത്രാലയം

ആറുവയസ്സിന് മുകളിലുള്ള വിദ്യാർഥികളാണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തുന്നത് ഒഴിവാക്കാൻ രക്ഷാകർത്താക്കൾക്ക് മാർഗനിർദേശം നൽകണമെന്ന് മന്ത്രാലയത്തിന് അയച്ച കത്തിൽ അറിയിച്ചതായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് വക്താവ് ലെഫ്. കേണൽ ബദ്ര് അൽ ഖരൈനി പറഞ്ഞു.വിരലടയാളം രജിസ്റ്റർ ചെയ്ത സാക്ഷ്യപത്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button