തൃശൂര്‍: ലൈംഗികാരോപണത്തിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സ്ത്രീകളുടെ വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ച് പഠിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു. അതേസമയം ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. അധ്യക്ഷ രേഖാ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. ഡിവൈഎഫ്ഐ വനിതാ നേതാവാണ് ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ചത്. ശശിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ നേതാവ് പാർട്ടിക്കാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെയാണ് ദേശീയ വനിതാ കമ്മീഷൻ കേസെടുത്തത്.
എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ പറയുന്നത്. പരാതി ലഭിച്ചാൽ മാത്രമേ അന്വേഷണം നടത്തുകയുള്ളെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞു. എംഎല്‍എയ്ക്കെതിരായി സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ല. യുവതി പരാതി നല്കിയാല് അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
Post Your Comments