Latest NewsKerala

പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ കേരളത്തിലേയ്ക്ക്: പ്രതികൂലമായാല്‍ എംഎല്‍എ കുടുങ്ങും

വൃന്ദാ കാരാട്ട് പരാതി മുക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്

തിരുവന്തപുരം: ഡിവൈഎഫ്‌ഐ നേതാവായ പെണ്‍ക്കുട്ടിയെ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന പരാതി അന്വേഷിഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തും. ഇതോടെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഇരുിട്ടിലാവും. പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാനാണ് കമ്മീഷന്‍ കേരളത്തിലെത്തുക. മൊഴി എംഎല്‍എയ്ക്ക എതിരായാല്‍  കുടുങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സിപിഎംന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ പരാതിക്കാരിയെ ഒപ്പം നിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. എംഎല്‍എക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം പാര്‍ട്ടി പ്രശനം മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍.

പെണ്‍ക്കുട്ടി ഇതുവരെ പരാതിയുമായി പോലീസിനെ സമീപിക്കാത്തിലുള്ള ആശ്വാസത്തിലാണ് പാര്‍ട്ടിയെങ്കിലും കേസ് കൊടുത്താല്‍ എംഎല്‍എയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകും. സിആര്‍പിസി 354ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനായിരിക്കും അറസ്റ്റ്. ജാമ്യം കിട്ടാന്‍ പ്രയാസമുള്ള വകുപ്പായതിനാല്‍ നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎല്‍എയ്ക്ക് ലഭിക്കില്ല. എന്നാല്‍ പാര്‍ട്ടിക്കാരികൂടിയായ പെണ്‍ക്കുട്ടിയുടെ പരാതി ജില്ലാതലത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സിപിഎം ന്റെ വിലയിരുത്തല്‍. എന്നാല്‍ അറസ്റ്റുണ്ടായാല്‍ പാര്‍ട്ടിയെ ഇത് കാര്യമായി ബാധിക്കുക തന്നെ ചെയ്യും.

ഇതേസമയം ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും കെഎസ്യുവും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നല്‍കിയ കേസ് അദ്ദേഹം തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പ്രാഥമിക പരിശോധന നടത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പരാതിയിലില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. എന്നാല്‍ ഇതിനെ മറികടന്ന് വനിതാ കമ്മീഷന്‍ പെണ്‍ക്കുട്ടിയുടെ മൊഴിയെടുത്താല്‍ പോലീസും വെട്ടിലാകും.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാല്‍ കേസെടുത്തപ്പോഴും സംസ്ഥാന അധ്യക്ഷ എം.സി.ജോസഫൈന്‍ പാരാതി ലഭിച്ചില്ലെന്നാണ്. പ്രതികരിച്ചത്. പരാതി ലഭിക്കാതെ നടപടി സ്വീകരിയ്ക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ ജോസഫൈന്‍ സിപിഎം നേതാവായതു കൊണ്ട് എംഎല്‍എ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പരാതി ഇതുവരെ സര്‍ക്കാരിനു മുന്നില്‍ ഇതു വന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നുമാണ് വിഷയത്തില്‍ അഴരുടെ അഭിപ്രായം. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് മന്ത്രി കെ.കെ.ശൈലജ.

കൂടാതെ പി.ബി അംഗം വൃന്ദാ കാരാട്ട് പരാതി മുക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായ പെണ്‍ക്കുട്ടി ആദ്യം പരാതി നല്‍കിയത് വൃന്ദയ്ക്കായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ലഭിച്ചതോടെയാണ് പരാതിക്കാരിക്കു നീതി കിട്ടിയതെന്ന വ്യാഖ്യാനം സജീവമാണ്. ഇതേ സമയം പരാതി സംസ്ഥാന ഘടകം പരിശോധിക്കണമെന്നു വൃന്ദ നിര്‍ദ്ദേശിച്ചുവെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട്.

പരാതി പരിഹരിക്കാന്‍ ജില്ലാ നേതൃത്വത്തിലും ശ്രമം നടന്നതായും സൂചനയുണ്ട്. ഇതിനായി ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേര്‍ യുവതിയെ കണ്ട് പരാതിയില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സമാനമായ പരാതിയില്‍ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോള്‍ പാര്‍ട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്ന് യുവതി ചോദിച്ചിരുന്നു. ഇതേ സമയം മറ്റൊരു ഡിവൈഎഫ്ഐ നേതാവ് ഫോണില്‍ വിളിച്ച് നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയതതെന്നും ചോദിച്ചു. ഇതിനു മുമ്പ് മുതിര്‍ന്ന രണ്ട് നേതാക്കള്‍ നടത്തിയ അനുനയ ശ്രമത്തിനിടെ നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ എന്നു യുവതിയുടെ ചോദ്യം. ഇതോടെ രണ്ടുപേരും പിന്‍വാങ്ങുകയായിരുന്നു. ഇതോടെ വനിതാ കമ്മീഷനില്‍ യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് നേതാക്കള്‍.

ALSO READ:ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്‌ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button