ക്വലാലംപുര്‍: 18 വര്‍ഷത്തോളം സിംഗപ്പൂർ പോലീസിനെ ഫോണ്‍ ചെയ്ത് വ്യാജ സന്ദേശം നല്‍കി പറ്റിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജന് ശിക്ഷ വിധിച്ചു. 61 കാരനായ ഗുര്‍ചരണ്‍ സിങ്ങിന് മൂന്ന് വര്‍ഷവും 9 മാസവുമാണ് ശിക്ഷ വിധിച്ചത്. ശുചീകരണ തൊഴിലാളിയായി ജോലി ചെയ്‌തിരുന്ന ഇയാൾ മദ്യപിച്ചതിന് ശേഷമാണ് 999 എന്ന പോലീസിന്റെ അടിയന്തിര നമ്പരിലേക്ക് വിളിച്ച് പോലീസിനെ വട്ടം കറക്കിയിരുന്നത്.
Read also: വ്യാജസന്ദേശങ്ങൾ; കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ
കഴിഞ്ഞ ജൂണിലാണ് അവസാനമായി ഇയാള്‍ സിംഗപ്പൂർ പോലീസിനെ വിളിച്ച് വ്യാജസന്ദേശം നൽകിയത്. നിങ്ങളൊരു വിഢിയാണ്, ഇമിഗ്രേഷന്‍ ഹൗസില്‍ ഞാന്‍ ഡൈനാമിറ്റ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തുടർന്ന് പോലീസ് ഇയാളുടെ സ്ഥലം മനസിലാക്കുകയും പിടികൂടുകയുമായിരുന്നു. ബോംബ് ഭീഷണിക്ക് ശേഷം അന്ന് തന്നെ 15 തവണ ഇയാള്‍ പോലീസിനെ വിളിച്ചിരുന്നു. മദ്യപാനം മൂലമാണ് ഇയാൾ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നായിരുന്നു ജഡ്‌ജി വ്യക്തമാക്കിയത്.
Post Your Comments