ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷവും തെറ്റിദ്ധാരണ പടര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷ സന്ദേശങ്ങള്‍ പടരുന്നത് വഴിയാണ് രാജ്യത്തിന്റെ പലഭാഗത്തും ആള്‍ക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാകുന്നത്. വനിതകള്‍ക്ക് നേര്‍ക്ക് ലൈംഗിക ആക്രമണം ഉള്‍പ്പടെയുള്ള ഭീഷണികളും ഉയരുന്നുണ്ട്. ട്വിറ്റര്‍ വഴിയും തെറ്റിദ്ധാരണ പരത്തുന്ന നിരവധി സന്ദേശങ്ങള്‍ പടരുന്നുണ്ട്.
Read also: സാമൂഹികമാധ്യമങ്ങൾക്ക് വിലക്ക്
ഇവ തടയാൻ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം സന്ദേശങ്ങള്‍ അതി വേഗതയില്‍ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
Post Your Comments