തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഇതോടെ പ്രധാനമന്ത്രിയ്‌ക്കെതിരെയും കേന്ദ്രനേതൃത്വത്തിനെതിരെയും വ്യാപക പ്രതിഷേധം ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസും ഇടത് സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവും അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതുമാണ് പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്സൈസ് നികുതിയും രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമാണ്. ഇതിന് അറുതി വരുത്താന്‍ പെട്രോള്‍, സീഡല്‍ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള പണിപ്പുരയിലാണ് കേന്ദ്രസര്‍ക്കാരെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ വില ഇനിയും കൂടും .
Read also : ഭാരത്ബന്ദ് പ്രഖ്യാപിച്ചു
അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേയ്ക്കാണ് എല്ലാവരുടേയും കണ്ണ്. കള്ളപ്പണം തടയുന്നതിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതു പോലെ ഇന്ധന വില സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ചരിത്രപ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് ജനങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും സൂചനയുണ്ട്.
Post Your Comments