ന്യൂഡൽഹി: ഇന്തോനേഷ്യയിൽ നടന്ന ഏഷ്യ കപ്പില്‍ നേടിയ 10000 മീറ്റര്‍ നേടിയ ശേഷം താരത്തിന്റെ കാല് ട്രാക്കിന്റെ പുറത്ത് പതിച്ചുവെന്ന കാരണത്താല്‍ താരത്തിനെ അയോഗ്യനാക്കുകയും പിന്നീട് മെഡല്‍ തിരിച്ചെടുക്കുകയും ചെയ്ത ഗോവിന്ദൻ ലക്ഷ്മണിനെ ആദരിച്ച് കേന്ദ്ര സർക്കാർ. വെങ്കല മെഡൽ ആഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുൻപാണ് ഗോവിന്ദന് ലക്ഷമണിനെ തേടി ഈ ദുഃഖ വാര്‍ത്ത എത്തിയത്.
Also Read: രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് തെലങ്കാന മുഖ്യമന്ത്രി
എന്നാല്‍ ഇപ്പോള്‍ താരത്തിനു പാരിതോഷികവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 10 ലക്ഷം രൂപയാണ് താരത്തിനു കേന്ദ്രസർക്കാർ പാരിതോഷികം നൽകിയത്. കേന്ദ്ര യുവജന കാര്യ ക്ഷേമവും കായിക മന്ത്രിയുടെയും ചുമതല വഹിക്കുന്ന രാജ്യവര്‍ദ്ധന്‍ സിംഗ് രാഥോര്‍ ആണ് ഈ വിവരം അറിയിച്ചത്.
Govindan Lakshmanan gave a medal-winning performance in Men’s 10,000 m in #AsianGames2018, but a minor technicality led to his disqualification.
Regardless, he is our champ & we stand by our champions.
A moment of pride for me to have met and felicitated him today. #KheloIndia pic.twitter.com/VG5iEMr4Ho
— Rajyavardhan Rathore (@Ra_THORe) September 6, 2018
Post Your Comments