കാസർഗോഡ്: ജില്ലാ ആരോഗ്യ ദൗത്യത്തിനു കീഴില്‍ അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്കന്ററി ലെവല്‍ പാലിയേറ്റീവ് നഴ്സ് എന്നീ തസ്തികകളില്‍ ഈ മാസം 15ന് കൂടിക്കാഴ്ച നടത്തുന്നു. അക്കൗണ്ടന്റ് തസ്തികയില്‍ രാവിലെ 11.30 മണിക്കും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്കന്ററി ലെവല്‍ പാലിയേറ്റീവ് നഴ്സ് തസ്തികകളില്‍ ഉച്ചയ്ക്ക് രണ്ടിനുശേഷവുമാണ് കാഞ്ഞങ്ങാട് ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിദ്യാഭ്യാസ യോഗ്യത : ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്. അക്കൗണ്ടന്റ് – എം കോ, പി ജി ഡി സി എ സെക്കന്ററി ലെവല്‍ പാലിയേറ്റീവ് നഴ്സ് – ബി എസ്സ് സി നഴ്സിംഗും ബി സി സി പി എന്‍ കോഴ്സും അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗും ബി സി സി പി എന്‍ കോഴ്സും. പ്രായ പരിധി : 18 നും 40 നും മദ്ധ്യേ. ഫോണ്‍: 0467 2209466
Post Your Comments